സങ്കീർത്തനങ്ങൾ 18

1 എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
2 യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും
3 സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും
4 മരണപാശങ്ങൾ എന്നെ ചുറ്റി;
5 പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
7 ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
8 അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി;
9 അവൻ ആകാശം ചായിച്ചിറങ്ങി;
10 അവൻ കെരൂബിനെ വാഹനമാക്കി പറന്നു;
11 അവൻ അന്ധകാരത്തെ തന്റെ മറവും
12 അവന്റെ മുമ്പിലുള്ള പ്രകാശത്താൽ
13 യഹോവ ആകാശത്തിൽ ഇടി മുഴക്കി,
14 അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു;
15 യഹോവേ, നിന്റെ ഭർത്സനത്താലും
16 അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു,
17 ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും
18 എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
19 അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു;
20 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി;
21 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു;
22 അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു;
23 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു;
24 യഹോവ എന്റെ നീതിപ്രകാരവും
25 ദയാലുവോടു നീ ദയാലു ആകുന്നു;
26 നിർമ്മലനോടു നീ നിർമ്മലനാകുന്നു;
27 എളിയജനത്തെ നീ രക്ഷിക്കും;
28 നീ എന്റെ ദീപത്തെ കത്തിക്കും;
29 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
30 ദൈവത്തിന്റെ വഴി തികവുള്ളതു;
31 യഹോവയല്ലാതെ ദൈവം ആരുള്ളു?
32 എന്നെ ശക്തികൊണ്ടു അരമുറുക്കുകയും
33 അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി,
34 അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു;
35 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു;
36 ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി;
37 ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു;
38 അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു;
39 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു;
40 എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു
41 അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല;
42 ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു;
43 ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു;
44 അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും;
45 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
46 യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ;
47 ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും
48 അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു;
49 അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും;
50 അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു;