1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം!
3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു;
4 ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ
5 വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം;
6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു;
7 മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും;
8 അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും;
9 യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു
10 സകലജീവജന്തുക്കളുടെയും പ്രാണനും
11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?
12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും
13 ജ്ഞാനവും ശക്തിയും അവന്റെ പക്കൽ,
14 അവൻ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ;
15 അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു;
16 അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു;
17 അവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു;
18 രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു;
19 അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;
20 അവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു.
21 അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു;
22 അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു;
23 അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു;
24 അവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു;
25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;