1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?
3 ദൈവം ന്യായം മറിച്ചുകളയുമോ?
4 നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ
5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും
6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ
7 നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും;
8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക;
9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ;
10 അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും;
11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ?
12 അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ
13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ;
14 അവന്റെ ആശ്രയം അറ്റുപോകും;
15 അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല;
16 വെയിലത്തു അവൻ പച്ചയായിരിക്കുന്നു;
17 അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു;
18 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ
19 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം;
20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല;
21 അവൻ ഇനിയും നിന്റെ വായിൽ ചിരിയും
22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും;